കണ്ണൂർ : മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ അംഗമായ തൊഴിലാളികളുടെ വേതന വിതരണം ആധാർ അധിഷ്ഠിതമാക്കുന്നതിനു ബാങ്ക് അക്കൗണ്ടുകളെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ജോലി ജില്ലയിൽ 83 ശതമാനം പൂർത്തിയായി. ഇതുവരെ ബാങ്കുമായി ആധാർ ലിങ്ക് ചെയ്യാത്തവർ സമ്മത പത്രവും ആധാർ കാർഡിന്റെ കോപ്പിയും പഞ്ചായത്തുകളിലെ മേറ്റുകളെ ഏൽപ്പിക്കണം . 2017 മാർച്ച് ഒന്നുമുതൽ വേതനം പൂർണ്ണമായും ആധാർ അധിഷ്ഠിതമായിരിക്കും എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ആധാർ ലിങ്ക് ചെയ്യാത്ത തൊഴിലാളികൾക്ക് വേതനം ലഭ്യമാകില്ല. ജില്ലയിൽ ഇനിയും 22000 തൊഴിലാളികൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാനുണ്ട്.
Kerala
തൊഴിലുറപ്പു പദ്ധതിയിൽ അംഗമായ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
Previous Articleഅടിയന്തര യോഗം ഇന്ന്