Kerala, News

ചരിത്ര നിമിഷം;രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

keralanews historic moment the second pinarayi government came to power

തിരുവനന്തപുരം: കേരളത്തില്‍ പുതുചരിത്രമെഴുതി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെ്ച്ചൂരിക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് വേദിയിലേക്ക് പ്രവേശിച്ചത്.മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐ പ്രതിനിധിയായ കെ രാജനാണ് സത്യപ്രതിജ്ഞ ചെയ്തത്.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകള്‍. പാസുള്ളവര്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം. ആഭ്യന്തരം, വിജിലന്‍സ്,ഐടി, പൊതുഭരണം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.എംവി ഗോവിന്ദന്‍ തദ്ദേശഭരണം, എക്‌സൈസ്, കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്കക്ഷേമം, പി രാജീവ് വ്യവസായം നിയമം, കെഎന്‍ ബാലഗോപാല്‍ ധനം, വിഎന്‍ വാസവന്‍ സഹകരണം, രജിസ്‌ട്രേഷന്‍, സജി ചെറിയാന്‍ ഫിഷറിസ്, സാംസ്‌കാരികം, വി ശിവന്‍കുട്ടി തൊഴില്‍, പൊതുവിദ്യാഭ്യാസം, പ്രൊഫസര്‍ ആര്‍ ബിന്ദു ഉന്നതവിദ്യാഭ്യാസം, പിഎ മുഹമ്മദ് റിയാസ് പൊതുമരാമത്ത്, വീണ ജോര്‍ജ് ആരോഗ്യം, വി അബ്ദുറഹിമാന്‍ പ്രവാസി കാര്യം, ന്യൂനപക്ഷക്ഷേമം, കെ കൃഷ്ണന്‍കുട്ടി വൈദ്യുതി, റോഷി അഗസ്റ്റിന്‍ ജലവിഭവം, അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, ആന്റണി രാജു ഗതാഗതം, എകെ ശശീന്ദ്രന്‍ വനം, ജെ ചിഞ്ചു റാണി മൃഗസംരക്ഷണം, ക്ഷീരവികസനം, കെ രാജന്‍ റവന്യൂ, പി പ്രസാദ് കൃഷി, ജിആര്‍ അനില്‍ ഭക്ഷ്യം എന്നിങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍.

Previous ArticleNext Article