തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ ഉൾപ്പെടെ 500 പേർക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ക്ഷണമുള്ളത്.സര്‍ക്കാര്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ 400ല്‍ ത്താഴെ ആളുകള്‍ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.ചടങ്ങിന് ക്ഷണം ലഭിച്ചെങ്കിലും പങ്കെടുക്കില്ലെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഈ ദിനം ചെലവിടുമെന്നുമാണ് കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചത്. ഈ ദിനം കരിദിനമായി ആചരിക്കുമെന്ന് എബിവിപിയും അറിയിച്ചിട്ടുണ്ട്.അതേസമയം സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന നേതാക്കളും വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പിണറായി വിജയന് പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. നിയുക്തസ്പീക്കറും എല്‍ഡിഎഫ് കണ്‍വീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമര്‍പ്പിച്ചു.