India, News

ടൗട്ടെ ചുഴലിക്കാറ്റ്;മുംബൈ തീരത്ത് ബാര്‍ജ് ഒഴുക്കില്‍പ്പെട്ട് കാണാതായ 22പേര്‍ മരിച്ചു; 186പേരെ രക്ഷപ്പെടുത്തി; തെരച്ചില്‍ തുടരുന്നു

keralanews touktae cyclone 22 people who were missing after barge sink in mumbai coast died

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 22പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. 65പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് നാവികസേന അറിയിച്ചു. പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്.ദുഷ്‌കമരായ കാലാവസ്ഥയെ അതിജീവിച്ച്‌ നടത്തിയ തെരച്ചിലില്‍ ഈ ബാര്‍ജിലുണ്ടായിരുന്ന 186പേരെ രക്ഷപ്പെടുത്തിയെന്നും നാവികസേന അറിയിച്ചു. ടഗ്‌ബോട്ടായ വാരപ്രദയിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ച 22പേരുടെയും മൃതദേഹങ്ങള്‍ മുംബൈ തീരത്ത് എത്തിച്ചു. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിലിയിലാണ് മൃതദേഹങ്ങല്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മറ്റുള്ളവരെയും തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും നേവി അറിയിച്ചു. നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പലുകളായ ഐന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവയാണ് തെരത്തില്‍ നടത്തുന്നത്.ഒഴുക്കില്‍പ്പെട്ട ജിഎഎല്‍ കണ്‍സ്ട്രക്ഷന്‍ ബാര്‍ജിലുണ്ടായിരുന്ന 137പേരേയും എസ്‌എസ് 3 ബാര്‍ജിലുണ്ടായിരുന്ന 101പേരേയും രക്ഷപ്പെടുത്തി.ടൗാട്ടെ ചുഴലിക്കാറ്റ് തീരം തൊടുന്നതിന് തൊട്ടുമുന്‍പാണ് അപകടം നടന്നത്. ഓഫ്‌ഷോര്‍ ട്രഞ്ചിങ് നത്തിക്കൊണ്ടിരുന്ന ബാര്‍ജുകളാണ് ശക്തമായ തിരമാലകളില്‍പ്പെട്ട് ഒഴുക്കില്‍പ്പെട്ടത്.ശക്തമായ കാറ്റും, മഴയും തീരമായും ഉണ്ടായിരുന്നതിനാല്‍ കപ്പലുകളില്‍ നിന്ന് ഹെലികോപ്ടര്‍ ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍ രക്ഷാബോട്ടുകള്‍ കടലിറക്കാന്‍ സാധിക്കാതെ വന്നത് അപകടത്തിന്റെ ആഘാതം കൂട്ടി.സാഹചര്യം പ്രതികൂലമാണെന്ന് കണ്ടയുടനെ തന്നെ തൊഴിലാളികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തങ്ങളോട് ലൈഫ് ജാക്കറ്റ് ധരിച്ച്‌ കടലിലേക്ക് ചാടാന്‍ നിര്‍ദേശിച്ചതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സതീഷ് നര്‍വാദ് പറഞ്ഞു. ബാര്‍ജിന് നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു അത്. തക്കസമയത്ത് തന്നെ സഹായമെത്തിയതിനാൽ തന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതായും സതീഷ് കൂട്ടിച്ചേര്‍ത്തു.

Previous ArticleNext Article