വാഷിങ്ടണ്‍: ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അമേരിക്ക പൗരന്മാര്ക്ക് മുന്നറിയിപ്പ് നൽകി. പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തീവ്രവാദി സാന്നിധ്യം ഉണ്ടെന്നാണ് അമേരിക്ക പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ദക്ഷിണേഷ്യയില്‍ അമേരിക്കയ്ക്കെതിരെ ആക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നാണു അമേരിക്കയുടെ വിലയിരുത്തൽ. ബംഗ്ലാദേശിലും നിരവധി തീവ്രവാദി അക്രമങ്ങള്‍ നടന്നിട്ടുള്ളതായി മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
International
ഇന്ത്യയിലും തീവ്രവാദി സാന്നിധ്യം; അമേരിക്ക
Previous Articleസ്കൂൾ ഭക്ഷണത്തിനു ആധാർ നിർബന്ധം; പിണറായി എതിർക്കുന്നു