തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ഫല സൂചനകളിൽ കേവല ഭൂരിപക്ഷം കടന്ന് എൽ.ഡി.എഫ്. 78 സീറ്റുകളിൽ എൽ.ഡി.എഫ് മുന്നിൽ നിൽക്കുമ്പോൾ 56 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. എൻ.ഡി.എ ഒരു സീറ്റിലാണ് മുന്നിൽ നിൽക്കുന്നത്. പോസ്റ്റല്‍ വോട്ടില്‍ കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ആദ്യ ലീഡ് നേടിയത്. പിന്നാലെയാണ് മറ്റു മണ്ഡങ്ങളിലെയും ലീഡ് പുറത്തുവന്നത്. പിന്നെ കരുനാഗപ്പള്ളിയില്‍ നിന്നും കോണ്‍ഗ്രസിന്റെ മഹേഷും. പിന്നെ പാലായില്‍ നിന്ന് ജോസ് കെ മാണിയും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി അഞ്ച് ലക്ഷത്തി എണ്‍പത്തിനാലായിരം പോസ്റ്റല്‍വോട്ടുകളാണ് വിതരണം ചെയ്തത്.
ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍
നേമം- കുമ്മനം രാജശേഖരന്
കഴക്കൂട്ടം- കടകംപ്പളളി സുരേന്ദ്രന്
കോവളം- എം വിന്‍സെന്റ്
ആറ്റിങ്ങല്‍ – ഒ എസ് അംബിക
അരുവിക്കര- കെ എസ് ശബരീനാഥ്
തിരുവനന്തപുരം- വി എസ് ശിവകുമാര്‍
വട്ടിയൂര്‍ക്കാവ് – വി കെ പ്രശാന്ത്
കൊല്ലം- ബിന്ദുകൃഷ്ണ
ചടയമംഗലം- ചിഞ്ചുറാണി
കുണ്ടറ- പി സി വിഷ്ണുനാഥ്
കുന്നത്തൂര്‍- ഉല്ലാസ് കോവൂര്‍
കായംകുളം- യു പ്രതിഭാ
കോന്നി- ജിനീഷ് കുമാര്‍
ആറന്മുള- വീണാ ജോര്‍ജ്
പാലാ- ജോസ് കെ മാണി
കളമശേരി- വി ഇ അബ്ദുള്‍ ഗഫൂര്‍
മങ്കട- പി കെ റഷീദലി
ഇടുക്കി- റോഷി അഗസ്റ്റിന്
കുന്നംകുളം – എ സി മൊയ്തീന്
തൃശൂര്‍- പദ്മജ വേണുഗോപാല്‍
വടക്കാഞ്ചേരി- അനില്‍ അക്കര
ഇരിങ്ങാലക്കുട- ബിന്ദു
കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്
അഴീക്കോട്- കെ എം ഷാജി
വടകര- കെ കെ രമ
പാലക്കാട് – ഇ ശ്രീധരന്