India, News

സ്പുട്‌നിക് v വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി;മൂന്ന് മില്യണ്‍ ഡോസ് വാക്‌സിന്‍ കൂടി ഈ മാസം ലഭിച്ചേക്കും

keralanews first batch of sputnik v vaccine arrives in India another 3 million doses of vaccine are expected this month

ന്യൂഡൽഹി :ഇന്ത്യയ്ക്ക് ആശ്വാസമായി റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് v ഇന്ത്യയിൽ എത്തി. വൈകീട്ട് നാല് മണിയോടെ ഹൈദരാബാദിലെ വിമാനത്താവളത്തിലാണ് ആദ്യ ബാച്ച് എത്തിയത്. 1,50,000 ഡോസ് വാക്‌സിനുകളാണ് ആദ്യ ബാച്ചിൽ ഉള്ളത്.ഇതുകൂടാതെ മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നല്‍കും.നിലവിൽ വാക്‌സിന്റെ പരീക്ഷണങ്ങൾ വിദേശരാജ്യങ്ങളിൽ പൂർത്തിയായിട്ടുണ്ട്. വാക്‌സിൻ 97 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ സ്പുട്‌നിക് v വീണ്ടും പരീക്ഷിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ വാക്‌സിൻ വേഗത്തിൽ തന്നെ വിപണിയിൽ ലഭ്യമാക്കും.ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്ഫുടിനിക് കൈമാറുക. വാക്സിനേഷന് മുൻപായി ഡോ. റെഡ്ഡീസ് സെന്‍ട്രല്‍ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി കൂടി നേടിയെടുത്തെങ്കില്‍ മാത്രമേ വിതരണത്തിന് സാധിക്കൂ.നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തിരുന്നത്. അതിനു പിന്നാലെയാണ് റഷ്യയുടെ സ്പുട്‌നിക്കിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര വിതരണ അനുമതി നല്‍കിയത്. അടുത്ത മാസത്തോടെ അഞ്ച് മില്യണ്‍ ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയ്ക്കായി റഷ്യ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ സ്പുട്‌നിക് ഇന്ത്യയില്‍ തന്നെ തദ്ദേശീയമായി വികസിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

Previous ArticleNext Article