കണ്ണൂർ : ഏപ്രിൽ മാസത്തോടെ അഴീക്കൽ തുറമുഖം വഴി ലക്ഷദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കു കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ . തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടു മാർച്ച് ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു യോഗം ചേരും. ഭാവി സാദ്ധ്യതകൾ കൂടി കണക്കിലെടുത്തു സമഗ്ര വികസന പദ്ധതിയാണ് അഴീക്കലിൽ ലക്ഷ്യമിടുന്നത്.
വലിയ കപ്പലുകൾക്ക് വരാവുന്ന രീതിയിൽ തുറമുഖത്തിന്റെ ആഴം കൂട്ടൽ, തുറമുഖത്തെത്തുന്ന ചരക്കുകൾ സൂക്ഷിക്കാൻ വെയർ ഹൗസിന്റെ നിർമാണം, ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫീസ് ഇവയൊക്കെ വികസനത്തിന്റെ കണക്കിൽ പെടുന്നു. പോർട്ട് ഓഫീസിൽ നടന്ന യോഗത്തിൽ തുറമുഖ ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടുവൻ പദ്മനാഭൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ പ്രസന്ന കുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.