Kerala

സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ;ആവശ്യസർവീസുകൾക്ക് മാത്രം അനുമതി

keralanews restrictions similar to lockdowns in the state today permission for essential services only

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ ആളുകൾ പുറത്തിറങ്ങാൻ പാടുള്ളു. പാൽ, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇന്ന് തുറക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിൽ പാഴ്‌സലും ഹോം ഡെലിവറിയും മാത്രമെ അനുവദിക്കൂ.കെഎസ്ആർടിസി അറുപത് ശതമാനം സർവ്വീസുകൾ മാത്രമെ ഇന്ന് നടത്തു. ട്രെയിൻ ദീർഘദൂര സർവ്വീസുകളുമുണ്ടാകം. ഓട്ടോ, ടാക്‌സി എന്നിവയും അത്യാവശ്യത്തിന് മാത്രമെ അനുവദിക്കൂ. വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കൊണ്ടു പോകണം. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാരാന്ത്യത്തിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് സാധ്യത. തിങ്കഴാഴ്ച നടക്കാനിരിക്കുന്ന സർവ്വകക്ഷി യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും എന്നാണ് വിലയിരുത്തൽ.

Previous ArticleNext Article