
കൊച്ചി : പൾസർ സുനിക്ക് ചെറുപ്പം തൊട്ടേ ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നെന്നും പതിനഞ്ചു വർഷമായി തന്നോട് മിണ്ടിയിട്ടെന്നും പിതാവിന്റെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച സംഭവം പിതാവ് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആദ്യം പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും പിന്നീട് മകനെ കുറിച്ച് പറയാൻ തയ്യാറായി. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നു, പഠനം പൂർത്തിയാക്കിയിരുന്നില്ല, മുന്ന് മാസം മുൻപാണ് വീട്ടിൽ വന്നത്, വരുമ്പോൾ പുറത്തു നിന്നുള്ള ആൾക്കാരും കൂടെ ഉണ്ടാവും. തന്നെയും രോഗിയായ ഭാര്യയെയും നോക്കാൻ സുനി തയ്യാറായിരുന്നില്ല…..പിതാവ് പറഞ്ഞു.