India, Kerala, News

പിഎം കിസാന്‍ സമ്മാന്‍ നിധി; സംസ്ഥാനത്ത് മൂവായിരത്തോളം കര്‍ഷകര്‍ക്ക് പണം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്

keralanews pm kisan samman nidhi about 3000 farmers in the state have received notices to repay the money

തിരുവനന്തപുരം: പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരം സംസ്ഥാനത്ത് മൂവായിരത്തോളം കര്‍ഷകര്‍ക്ക് ലഭിച്ച പണം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്.വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്.2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപ് ആദ്യ ഗഡു 2000 രൂപ കര്‍ഷകരുടെ ബാങ്ക് അകൗണ്ടിലേക്ക് കൈമാറി. തുടര്‍ന്നും രണ്ടും മൂന്നും ഗഡു ചില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാന്‍ വേണമെന്നതായിരുന്നു പണം ലഭിക്കാന്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച്‌ കരംകെട്ടിയ രസീത്, ആധാര്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിശോധിച്ചാണ് കേന്ദ്ര കൃഷി മന്ത്രാലയം കര്‍ഷകരുടെ അകൗണ്ടുകളില്‍ തുക നിക്ഷേപിച്ചത്. അകൗണ്ടുകളിലെത്തിയ തുക കര്‍ഷകന്‍ ചെലവഴിച്ചുകഴിഞ്ഞപ്പോഴാണ് അര്‍ഹതയില്ലെന്ന നോടീസ് ലഭിക്കുന്നത്.

Previous ArticleNext Article