
മധ്യപ്രദേശ് : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആർ എസ് എസ് നേതാവ്. മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ്. ഡോ. ചന്ദ്രാവത്താണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ പേരിലുള്ള സ്വത്തുവകകൾ വിറ്റിട്ടാണെങ്കിലും പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. ഉജ്ജയനില്‍ നടന്ന ഒരു പൊതുപരിപാടിയിൽ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആർ എസ് എസ് – ബി ജെ പി നേതാക്കളെ സി പി എം പ്രവർത്തകർ കൊലപ്പെടുത്തുന്നു എന്നാരോപിച്ചാണ് നേതാവിന്റെ ഭീഷണി.