India, Kerala, News

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;’മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മികച്ച ചിത്രം

keralanews 67th national film awards announced marakkar arabikkadalinte simham best film

ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മനോജ് ബാജ്‌പെ (ബോണ്‍സലെ) ധനുഷ് (അസുരന്‍) എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. പങ്ക, മണികര്‍ണിക സിനിമകളിലെ അഭിനയത്തിന് കങ്കണ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.വിജയ് സേതുപതിയാണ് സഹനടന്‍. കള്ളനോട്ടം ആണ് മികച്ച മലയാളം സിനിമ. രാഹുല്‍ റിജി നായര്‍ ആണ് ഇതിന്റെ സംവിധായകന്‍.സ്‌പെഷ്യല്‍ എഫക്‌ട്‌സിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനും (മരക്കാര്‍: അറബിക്കടലിന്റെ സിംഹം) ഗാനരചനക്കുള്ള പുരസ്‌കാരം പ്രഭാവര്‍മക്കും (കോളാമ്പി) ക്യാമറ- ജെല്ലിക്കെട്ടിന്റെ ഗിരീഷ് ഗംഗാധരനുമാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക പരാമാര്‍ശം ലഭിച്ചു.മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരം ഹെലന്‍ എന്ന ചിത്രത്തിന് രഞ്ജിത്ത് സ്വന്തമാക്കി. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. കഥേതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ശരണ്‍ വേണുഗോപാലിന്‍റെ ഒരു പാതിരാ സ്വപ്നം പോലെ നേടി.

Previous ArticleNext Article