Kerala

നാളെ മുതല്‍ നാല് ദിവസം ബാങ്ക് അവധി;തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ പണിമുടക്ക്

keralanews four days bank holiday from tomorrow strike on mondays and tuesdays

ന്യൂഡൽഹി:നാളെ മുതൽ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും.മാര്‍ച്ച്‌ 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച്‌ 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്.അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തണം. ഇന്ന് പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒൻപത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും.മാര്‍ച്ച്‌ 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച്‌ 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article