Kerala

വാഹനങ്ങളിൽ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധം തൂക്കുന്ന അലങ്കാരപ്പണികളും ഇനി നിയമവിരുദ്ധം

keralanews hanging decorations on vehicles that obscure the drivers view is also illegal

തിരുവനന്തപുരം: വാഹനങ്ങളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും ഇനി മുതൽ നിയമവിരുദ്ധം. ഇവ ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകള്‍ വെയ്ക്കുന്നതും കുറ്റകരമാണ്. കുഷനുകള്‍ ഉപയോഗിച്ച്‌ കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിംഗ് പേപ്പറുകള്‍, കര്‍ട്ടനകുള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തിലെ അലങ്കാരപ്പണികള്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

Previous ArticleNext Article