India, News

കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ

keralanews election commission order to remove photo of modi from covid vaccine certificate

ന്യൂഡൽഹി:കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രം നീക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കംചെയ്യും. മോദിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ എംപി ഡറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പരാതിയില്‍ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ റിപോര്‍ട്ട് തേടിയിരുന്നു. ഇതില്‍ കൊവിഡ് വാക്‌സിന്‍ വിതരണം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്നായിരുന്നു മറുപടി നല്‍കിയിരുന്നത്. നേരത്തേ പെട്രോള്‍ പമ്പുകളിലെ ഹോര്‍ഡിങുകളില്‍ നിന്നും മോദിയുടെ ചിത്രങ്ങള്‍ അടിയന്തിരമായി നീക്കംചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

Previous ArticleNext Article