Kerala, News

കൊവിഡ് വ്യാപനം;ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

BROCKTON - AUGUST 13: A nurse practitioner administers COVID-19 tests in the parking lot at Brockton High School in Brockton, MA under a tent during the coronavirus pandemic on Aug. 13, 2020. (Photo by David L. Ryan/The Boston Globe via Getty Images)

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമാവുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിൽ ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറത്തിറക്കി.സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്‌സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളും സജ്ജമാക്കും. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളില്‍ പരിശോധന നിരക്ക്. കൊവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുളളില്‍ പരിശോധനാ ഫലം നല്‍കണമെന്നും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതിന് കഴിഞ്ഞില്ലെങ്കിലും ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ സ്വീകരിക്കും.

Previous ArticleNext Article