വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ഒബാമയാണെന്ന വിവാദ ആരോപണവുമായി ഡൊണാൾഡ് ട്രംപ്. തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയുടെ ആളുകളാണെന്നും ട്രംപ് ആരോപിച്ചു. മെക്‌സിക്കോ,ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ രാഷ്ട്ര തലവന്‍മാരുമായുള്ള തന്റെ ഫോണ്‍ സംഭാഷണങ്ങളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ട്രംപ് പറഞ്ഞു .
വളരെ ഗുരുതരമായ ഒരു വിഷയമാണെന്നും രാജ്യത്തിൻറെ സുരക്ഷയ്ക്ക് തന്നെ ഇത് ഭീഷണി ആയേക്കുമെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ നടപടികള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മാധ്യമങ്ങളുമായും ട്രംപ് ഏറ്റുമുട്ടലിലാണ് . അതിനിടെയാണ് ഈ ആരോപണം.