Kerala, News

കണ്ണൂർ പാപ്പിനിശ്ശേരി മേൽപ്പാലം നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്

keralanews vigilance reports disorders in the construction of kannur pappinisseri flyover

കണ്ണൂർ:പാപ്പിനിശ്ശേരി മേൽപ്പാലം നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വിജിലന്സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.പാലത്തിന്‍റെ ജോയന്‍റുകളിലുണ്ടായ വിളളല്‍ ഗുരുതരമാണെന്നും വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ വിളളല്‍ രൂപപ്പെട്ടന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പാപ്പിനിശേരി മേല്‍പാലത്തില്‍ വിജിലന്‍സിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തിയിരുന്നു. നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.എക്സ്പാന്‍ഷന്‍ ജോയിന്‍റുകളിലെ വിള്ളലാണ് പ്രധാന പ്രശ്നം. പാലത്തിന്‍റെ ബെയറിംഗ് മൂവ്മെന്‍റുകളിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്.വാഹനങ്ങള്‍ കടന്നു പോകുമ്പോഴുള്ള പ്രകമ്പനം കൂടുതലാണന്നും പ്രാഥമിക പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.പാലത്തിൽനിന്നു നിർമാണ വസ്തുക്കളുടെ സാംപിളുകൾ വിദഗ്ധ സംഘം ശേഖരിച്ചു. നിർമാണത്തിൽ അപാകത ഉണ്ടായോ എന്നു കണ്ടെത്താൻ ഇവ ലാബിൽ പരിശോധിക്കും. ലോകബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ‍ ഉൾപ്പെടുത്തി പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെ 21 കിലോമീറ്റർ റോഡ് നിർമിച്ചതിന്റെ ഭാഗമായാണു പാപ്പിനിശ്ശേരിയിൽ പാലം നിർമിച്ചത്.പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍.ഡി.എക്സ് കമ്പനിയാണ് പാപ്പിനിശ്ശേരി മേല്‍പാലവും നിര്‍മിച്ചത്.പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ.എസ്.ഡി.പിയോട് വിജിലൻസ് ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച്‌ വിശദ അന്വേഷണം നടത്തണമെന്നും വിജിലന്സ് ഡയറക്ടര്‍ക്ക് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Previous ArticleNext Article