Kerala, News

98 ദി​വ​സ​ത്തെ ജ​യി​ല്‍ വാ​സ​ത്തി​ന് ശേ​ഷം എം ശി​വ​ശ​ങ്ക​ര്‍ പു​റ​ത്തി​റ​ങ്ങി

keralanews m sivasankar released after 98 days of imprisonment

കൊച്ചി: 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍ മോചിതനായി. ജാമ്യം ലഭിച്ചുവെന്ന ഉത്തരവ് കാക്കനാട് ജില്ലാ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോചിതനായത്.പുറത്തിറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.ജയിലില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരം. ബന്ധുക്കള്‍ അദ്ദേഹത്തെ കൊണ്ടുപോകാന്‍ ജയിലിന് മുന്നില്‍ കാത്തുനിന്നിരുന്നു.ഇന്ന് രാവിലെയാണ് ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടു ലക്ഷം രൂപയുടെ രണ്ടു ആള്‍ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ ഒക്ടോബര്‍ 28-നാണ് ശിവശങ്കര്‍ അറസ്റ്റിലാകുന്നത്. പിന്നീട് കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലും പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് ജയിലിന് പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങിയത്.

Previous ArticleNext Article