Kerala, News

ജസ്നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ വണ്ടിയില്‍ കരി ഓയില്‍ ഒഴിച്ച്‌ പ്രതിഷേധം

keralanews missing of jasna poured engine oil on high court judge car demanding investigation in jasna case

കൊച്ചി:പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം.ജസ്നയുടെ ബന്ധുവായ കോട്ടയം സ്വദേശി ആര്‍. രഘുനാഥനാണ് കരിയോയില്‍ ഒഴിച്ചത്. ഹൈക്കോടതിയുടെ എന്‍ട്രസ് ഗേറ്റില്‍ പ്ലക്കാര്‍ഡുമായി കാത്തുനിന്ന ഇയാൾ ജസ്റ്റിസ് ഷിര്‍സിയുടെ കാറിലേക്ക് കരി ഓയില്‍ ഒഴിക്കുകയായിരുന്നു.പൊലീസ് ഇയാളെ പിടികൂടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി അടുത്തിടെ പിന്‍വലിച്ചിരുന്നു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതിമുന്നറിയിപ്പ് നല്‍കിയത്തോടെ ആണ് ഹര്‍ജി പിന്‍വലിച്ചത്. ഈ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റീസ് വി. ഷേര്‍സിയുടെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.2018 മാര്‍ച്ച്‌ 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പുണെ, ഗോവ,ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. എരുമേലി വരെ ജെസ്ന പോയതായി സിസി ടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.

Previous ArticleNext Article