![]()
പയ്യാവൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പയ്യാവൂർ ഗ്രാമപഞ്ചായത്തംഗമായ പൊക്കിളി കുഞ്ഞിരാമന് നാടിൻറെ അന്ത്യാഞ്ജലി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. പയ്യാവൂർ ദേവസ്വം ശ്മശാനത്തിൽ നടന്ന സംസ്കാരത്തിന് ശേഷം സംഘടിപ്പിച്ച അനുശോചനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പ്, ജില്ലാ പഞ്ചായത്തംഗം പി കെ സരസ്വതി, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.