Kerala

സ്വര്‍ണക്കടത്ത് കേസ്;എം.ശിവശങ്കറിന് ജാമ്യം

keralanews gold smuggling case m sivasankar got bail

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.എന്നാല്‍ ഇ.ഡി. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാന്‍ കഴിയില്ല. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്‍റെ നടപടി. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പില്‍ സെക്ഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം.

Previous ArticleNext Article