Kerala, News

റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരും;ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി ബഡ്ജറ്റില്‍ വകയിരുത്തി

keralanews distribution of free food kits through ration shops will continue 1060 crore budgeted for food subsidy

തിരുവനന്തപുരം:റേഷൻകടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്.കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനാല്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരും എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തെ അൻപത് ലക്ഷം കുടുംബങ്ങളില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കാനും തീരുമാനമായി. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാല് മാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ തീരുമാനങ്ങളും നടപടികളുമാണ് ഇതുവരെയുള്ള ബഡ്ജറ്റ് അവതരണത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

Previous ArticleNext Article