
പുതിയതെരു: പുതിയതെരു ഹൈവേ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല ചിറക്കല്‍ ഗേറ്റിനുസമീപത്തേക്ക് മാറ്റുന്നതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം. ചിറക്കല്‍ ഗേറ്റിന് സമീപം പോസ്റ്റർ പതിച്ചായിരുന്നു പ്രതിഷേധം. സമരത്തിന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രൂപ ഗോപാലന്‍, എ.പി.സമീറ, കെ.ബാലകൃഷ്ണന്‍, സമരസമിതി വനിതാ കണ്‍വീനര്‍ മനോറാണി, ശ്രീജ, ടി.പി.ജാബിത തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ സുരേഷ് വര്‍മ അധ്യക്ഷതവഹിച്ചു.