Kerala, News

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

keralanews last budget of the Pinarayi government presenting today

തിരുവനന്തപുരം:സംസ്ഥാന ബജറ്റ് ഇന്ന്. ഈ സര്‍ക്കാരിന്‍റെ ആറാമത്തെയും അവസാനത്തെയും ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുക. നാലുമാസത്തേക്കുള്ള വോട്ടോണ്‍ അക്കൗണ്ട് അവതരിപ്പിച്ചാല്‍ മതിയെങ്കിലും സമ്പൂർണ്ണ ബജറ്റായിരിക്കും തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന.നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി അടിസ്ഥാനവില 150 രൂപയില്‍ നിന്ന് 175 രൂപയോ 200 രൂപയോ ആക്കി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.നെല്ലിന്‍റെയും തേങ്ങയുടെയും താങ്ങുവിലയും വര്‍ധിപ്പിച്ചേക്കും. തൊഴില്‍ സൃഷ്ടിക്കുള്ള കൃത്യമായ പദ്ധതി ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കാം. മദ്യത്തിന്‍റെ വില വര്‍ധിപ്പിക്കാനുള്ള ബിവറേജസ് കോര്‍പറേഷന്‍ ശുപാര്‍ശ അംഗീകരിച്ചതിനാല്‍ നികുതിവര്‍ധന ഉണ്ടാവില്ല. രാവിലെ 9നാണ് ബജറ്റ് അവതരണം.

Previous ArticleNext Article