കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. നേരത്തെ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ ഹൈക്കോടതി നീക്കി. സി ബി ഐ കേസ് റദ്ദ് ചെയ്ത് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ജസ്റ്റിസ് സോമരാജിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് തള്ളി. സര്‍ക്കാറിന്റെയും യുണാടാക്കിന്റെയും വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇടപാടിലെ ധാരണാപത്രം ‘അണ്ടര്‍ ബെല്ലി’ ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്.കേസിലെ സിബിഐ അന്വേഷണം പ്രത്യക്ഷത്തില്‍ തന്നെ പിണറായി സര്‍ക്കാറിന് തിരിച്ചടിയാകുന്നതാണ്.അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി ബി ഐ യുടെ അന്വേഷണം. പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തി സി ബി ഐ കേസെടുത്തിരുന്നു.എന്നാല്‍ കേസ് രാഷ്ത്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിലെ വാദം. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും കരാര്‍ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നും യൂണിടാക്കും വാദിച്ചു.
Kerala, News
ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാറിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Previous Articleകരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ പരിശോധന