കണ്ണൂർ : ഏഴിമല നാവിക അക്കാദമി പരിസരത്തെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ നടപടി കൈക്കൊള്ളുമെന്ന് കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പരിസരത്തെ കിണറുകളിൽ മലിന ജലം നിറയുകയും ദുർഗന്ധം വമിക്കുകയും ചെയുന്നതാണ് പ്രധാന പ്രശ്നം. ഇതിനു കാരണം അക്കദമിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ കാര്യക്ഷമത ഇല്ലായ്മയാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ ശക്തമായ തീരുമാനം കൈക്കൊള്ളും. മാലിന്യ സംസ്കരണ പ്ലാന്റാണോ അതോ മറ്റേതെങ്കിലും പ്രാദേശിക കാരണമാണോ ഇതിനു പിന്നിൽ എന്ന് അന്വേഷണം നടക്കും
വിഷയം സംസ്ഥാന സർക്കാരിന്റെയും വേണമെങ്കിൽകേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ൽ എ മാരായ ജെയിംസ് മാത്യു , സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. .