Kerala, News

സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കൽ;പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

keralanews opening of theaters in the state health department with new guidelines

തിരുവനന്തപുരം:സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്.കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള നീണ്ടകാലത്തെ അടച്ചിടലുകള്‍ക്ക് ശേഷമാണ് തീയേറ്ററുകൾ തുറക്കാനൊരുങ്ങുന്നത്.രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.സെക്കന്‍റ്  ഷോ ഉണ്ടായിരിക്കില്ല. കൊവിഡ് നെഗറ്റീവ് ആയ ജീവനക്കാര്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളു. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്ന തരത്തില്‍ ഒരു സമയം ഒന്നിലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തണം.ആകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമാണ് പ്രവേശനം.തിയറ്റര്‍ തുറക്കുന്നതിന് മുൻപ് എയര്‍കണ്ടീഷണര്‍ ശുചീകരിക്കണം. കൃത്യമായ ഇടവേളയില്‍ ഇത് തുടരണം. അകത്തുള്ള വായു നിരന്തരം കൈമാറുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയിലാകണം എസിയുടെ പ്രവര്‍ത്തനം.മാസ്ക്, സാനിറ്റൈസര്‍, സാമൂഹ്യഅകലം എന്നിവ നിർബന്ധമായും പാലിക്കണം.തിയറ്ററിനുള്ളില്‍ ഭക്ഷണപദാര്‍ഥം പാടില്ല.പരമാവധി ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. രോഗലക്ഷണം ഉള്ളവര്‍ക്കായി തിയറ്ററുകളില്‍ ‘സിക്ക് റൂം’ സ്ഥാപിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഇവര്‍ ഇവിടെ കഴിയണം.ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്പർക്കമില്ലാത്ത ജോലി ചെയ്യിക്കണം തുടങ്ങിയവയാണ് പ്രധാന മാർഗനിർദേശങ്ങൾ.

Previous ArticleNext Article