ജനീവ:ഫൈസര്‍ കോവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്കി ലോകാരോഗ്യ സംഘടന.ഡബ്ല്യു.എച്ച്.ഒ അടിയന്തിര ഉപയോഗത്തിന് അനുമതി നല്കുന്ന ആദ്യ വാക്സിനാണ് ഫൈസര്‍-ബയോണ്‍ടെകിന്റെ കോവിഡ് വാക്സിൻ.സുരക്ഷക്കും ഫലപ്രാപ്തിക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങള്‍ വാക്സിന് പാലിച്ചിട്ടുണ്ടെന്നും കോവിഡ് കാരണമുണ്ടാകുന്ന അപകട സാധ്യതകള്‍ പരിഹരിക്കാനാകുമെന്നും അവലോകനത്തില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതോടെ വിവിധ രാജ്യങ്ങള്‍ക്ക് വാക്സിന് ഉടനടി അനുമതി നല്‍കാനും ഇറക്കുമതി ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും, വടക്കേ അമേരിക്കയിലും വാക്സിന് ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
International, News
ഫൈസര്‍ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്കി ലോകാരോഗ്യ സംഘടന
Previous Articleകർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു