തിരുവനന്തപുരം: ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.ഇവരെ ബാധിച്ചിരിക്കുന്നത് ജനിതമാറ്റം സംഭവിച്ച വൈറസ് ആണോയെന്ന് വ്യക്തമല്ല. ഇവരില്‍ നിന്നുമെടുത്ത സാംപിള്‍ പൂനെയിലെ വൈറോളജി ലാബില്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കും. മുന്‍ ദിവസങ്ങളില്‍ ബ്രിട്ടണില്‍ നിന്നും വന്നവരെയും നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈസിനും നിലവിലെ വാക്സിന് ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ പ്രഹരശേഷിയുള്ള കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് 23 മുതല്‍ ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും നിരീക്ഷിച്ചുവരികയാണ്.
Kerala, News
ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
Previous Articleനടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു