Kerala, News

സംസ്ഥാനത്ത് ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ഭാ​ഗി​ക​മാ​യി സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു;എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച്‌ 17 മു​ത​ല്‍

keralanews schools will be partially opened in the state from january 1sslc higher secondary examinations from march 17 onwards

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ഭാഗികമായി സ്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു സ്കൂളുകള്‍ തുറക്കാന്‍ ധാരണയായത്.എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 17 മുതല്‍ നടക്കും. മാര്‍ച്ച്‌ 17 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണു തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടത്തുക.ജനുവരി ഒന്നു മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു സ്കൂളിലെത്താം. ജനുവരി ഒന്നു മുതല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യവും പിന്നീടു തീരുമാനിക്കും. അതേസമയം, ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതു പരീക്ഷയുണ്ടാകില്ലെന്നാണു സൂചന.ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ കോളജുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വര്‍ഷ ബിരുദ ക്ലാസുകളാണ് നിലവില്‍ ആരംഭിക്കുക.

Previous ArticleNext Article