കൊച്ചി:പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് കൊച്ചി കോര്‍പ്പറേഷൻ ഒടുവിൽ ഇടത് മുന്നണിക്ക്.സ്വതന്ത്രരായി ജയിച്ച നാലു സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ ഇടതു റിബല്‍ കെ.പി ആന്റണി പിന്‍തുണച്ചതോടു കൂടി കോര്‍പ്പറേഷന്‍ ഭരണം എല്‍ഡി.എഫ് സ്വന്തമാക്കുകയാണ്. കെ.പി ആന്റണിക്ക് പിന്നാലെ മറ്റൊരു വിമത സ്ഥാനാര്‍ത്ഥിയും ഇടതുപക്ഷത്തിന് പിന്‍തുണയുമായെത്തിയെന്നാണ് ലഭിക്കുന്ന സൂചന. എല്‍.ഡി.എഫ് 34 സീറ്റുകളിലാണ് വിജയം കൈവരിച്ച് ഒറ്റക്കക്ഷിയായത്. യു.ഡി.എഫ് 31 സീറ്റുകളിലും 5 സീറ്റുകളില്‍ ബിജെപിയും വിജയിച്ചു. കേവലഭൂരിപക്ഷത്തിന് വേണ്ടത് 38 ആണ്. അതിനിടെയാണ് എല്‍ഡിഎപിന് പിന്‍തുണയുമായി ആന്റണി എത്തിയത്. കൊച്ചിയില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായെത്തിയ വിമതരില്‍ നാലു പേരാണ് ജയിച്ചത്. ഇതില്‍ യുഡിഎഫിന്റെ മൂന്നു വിമതരും എല്‍ഡിഎഫിന്റെ ഒരു വിമതനുമാണ് നേട്ടമുണ്ടാക്കിയത്. ഇടതു സ്വതന്ത്രരായി മല്‍സരിച്ച അഞ്ചു പേരും ഇടതു റിബലായ ഒരാളുമാണ് വിജയിച്ചത്. ഇവരില്‍ ഇടതു റിബല്‍ കെ.പി. ആന്റണി പിന്തുണച്ചതോടെ എല്‍ഡിഫിന് 35 ഡിവിഷനുകളുടെ പിന്തുണയായി. ബിജെപി പിടിച്ച അഞ്ചു സീറ്റുകളിലെ അംഗങ്ങള്‍ മാറി നില്‍ക്കുകയാണെങ്കില്‍ ഭരണത്തിലെത്താന്‍ എല്‍ഡിഎഫിന് ഈ പിന്തുണ മതിയാകും. മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ടി.കെ. അഷറഫ്, പനയപ്പള്ളിയില്‍ സ്വതന്ത്രനായി ജയിച്ച സനില്‍ മോന്‍ ഇവരില്‍ ഒരാളുടെയെങ്കിലും പിന്തുണ എല്‍ഡിഎഫിനുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഒരേ വോട്ടുകള്‍ ലഭിച്ച കലൂര്‍ സൗത്ത് ഡിവിഷനില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന്റെ രജനിമണി വിജയിച്ചത്.യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഒരു വോട്ടിനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയോട് തോറ്റത്. ഐലന്റ് വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേവലം ഒരു വോട്ടിനാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. അതേ സമയം കൊച്ചിയില്‍ വലിയ മുന്നേറ്റം നടത്തുമെന്ന് പ്രഖ്യാപനത്തോടു കൂടി മുന്നോട്ട് വന്ന ‘വി4’ കൊച്ചി എന്ന കൂട്ടായ്മയ്ക്ക് വന്‍ പരാജയം നേരിടേണ്ടിവന്നു. കിഴക്കമ്ബലം ‘ട്വന്റി20’ മോഡല്‍ കൊണ്ടുവരാനായിരുന്നു ശ്രമം.എന്നാല്‍ ജനങ്ങളിലേക്ക് വേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിനാല്‍ വിജയം കാണാന്‍ കഴിഞ്ഞില്ല.
Kerala, News
പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് കൊച്ചി കോര്‍പ്പറേഷൻ ഒടുവിൽ ഇടത് മുന്നണിക്ക്
Previous Articleകണ്ണൂര്‍ കോര്പറേഷന് യുഡിഎഫ് നിലനിര്‍ത്തി