കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചത് ബ്ലാക്ക്‌മെയില്‍ നടത്തി 50 ലക്ഷം രൂപ തട്ടാനായിരുന്നെന്നു മുഖ്യ പ്രതി പൾസർ സുനി. എന്നാല്‍ നടി പോലീസില്‍ പരാതി നല്‍കിയതോടെ പദ്ധതി പൊളിഞ്ഞു, സുനി പറഞ്ഞു. പണം തട്ടിയെടുത്ത് കാമുകിയ്‌ക്കൊപ്പം ജീവിക്കാനായിരുന്ന ലക്ഷ്യമെന്നും സുനി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനു വേണ്ടിയാണു രാവിലെ കാണാമെന്നു നടിയോട് പറഞ്ഞതെന്നും സുനി പറയുന്നു. തനിക്കും നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനും മാത്രമേ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നു എന്നും സുനി പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതെ സമയം പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾ ഈ വിധത്തിൽ മറ്റു നടിമാരോട് പണം തട്ടി എടുത്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.