International, News

ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസിലും അനുമതി

Medical syringes are seen with Pfizer company logo displayed on a screen in the background in this illustration photo taken in Poland on October 12, 2020. (Photo illustration by Jakub Porzycki/NurPhoto via Getty Images)

വാഷിംഗ്ടണ്‍: ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി യുഎസ്. കൊവിഡിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ഫൈസറിന്റേത്. നേരത്തെ ബ്രിട്ടന്‍, കാനഡ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ ഫൈസര്‍ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, യുകെയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയില്‍ കോവിഡ് രോഗബാധ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കുത്തനെ വര്‍ധിച്ചതിനിടെയാണ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസവും 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 3000 പേര്‍ മരിക്കുകയും ചെയ്തു. 107,248 പേരെയാണ് വ്യാഴാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ മൂന്നിലൊന്ന് ആശുപത്രികളിലെയും ഐസിയുകള്‍ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്.

Previous ArticleNext Article