ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയം.നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് കർഷകർ.കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്താമെന്നും മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന നിയമം കൊണ്ട് വരാമെന്നുമാണ് സർക്കാരിന്റെ നിലപാട്. ശനിയാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരാനാണ് തീരുമാനം. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്ന കര്‍ഷകര്‍ വെള്ളിയാഴ്ച്ച ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് ആരായുമെന്നും ഇത് നിരസിച്ചാല്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. വെള്ളിയാഴ്ച്ച കര്‍ഷകര്‍ക്കിടയില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.കര്‍ഷകര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നല്‍കുന്നത് പരിഗണിക്കുമെന്നും മിനിമം താങ്ങു വില തുടരുമെന്നും ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞിരുന്നു. പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് പകരം കോടതികളില്‍ പരിഗണിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്ര സഹമന്ത്രി സോം പ്രകാശ് തുടങ്ങിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.കഴിഞ്ഞ എട്ട് ദിവസത്തിലേറെയായി വിവിധ ഇടങ്ങളില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലേക്കുള്ള നാല് സുപ്രധാന വഴികളായ സിംഗു, നോയിഡ, ഖാസിപൂര്‍, തിക്രി എന്നിവിടങ്ങളിൽ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നുണ്ട്.
India, News
ചർച്ച ഫലം കണ്ടില്ല;കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് കര്‍ഷകര്‍; നാളെ വീണ്ടും യോഗം
Previous Articleകൊവിഡ് പ്രതിരോധം;പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്