Kerala, News

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്​ കേസ്;എം.സി. ഖമറുദ്ദീ​െന്‍റ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

keralanews fashion gold jewellery investment scam case high court rejected bail application of m c khamarudheen

കൊച്ചി:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീെന്‍റ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഫാഷന്‍ ഗോള്‍ഡിെന്‍റ പേരില്‍ നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഖമറുദ്ദീൻ ജാമ്യഹരജി നല്‍കിയത്. നവംബര്‍ ഏഴിന് അറസ്റ്റിലായ തെന്‍റ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നല്‍കിയില്ലെന്ന പേരില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്നും ഇദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

Previous ArticleNext Article