Kerala, News

സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവം; ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു

keralanews leaking voice clip of swapna suresh crimebranch started in vestigation

തിരുവനന്തപുരം :വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ ക്രൈംബ്രാഞ്ച്. എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത് .കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി നേരത്തെ ഉത്തരവിട്ടിരുന്നു.ശബ്ദ രേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയുമായി സംസാരിച്ചിരുന്നു. ജയില്‍ മേധാവി വിഷയം സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തില്‍ പറയുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡാണ് പുറത്തുവന്നത്.

Previous ArticleNext Article