കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിള്‍ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, താന്‍ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായ പീഡിപ്പിക്കുകയാണെന്നുമാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്.90 മണിക്കൂര്‍ വിവിധ എജന്‍സികള്‍ തന്നെ ചോദ്യം ചെയ്തെന്നും ഏത് അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകാനും തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് വാദിച്ചത്. ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും ഇഡി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ഹംസത്ത് അബ്ദുല്‍ സലാം, സംജു എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് എന്‍ഐഎ കോടതി വിധി പറയും.