കോഴിക്കോട്: കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കെ.എം.ഷാജി എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എയുടെ വീടും സ്ഥലവും അളക്കുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആക്‌ട് പ്രകാരമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു.ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി ഷാജി ഉള്‍പ്പെടെ 30ലധികം പേര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍.എംഎല്‍എ കോഴ വാങ്ങിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന പരാതിയില്‍ ലീഗ് നേതാക്കളില്‍ നിന്ന് ഇഡി ഇന്നലെ മൊഴിയെടുത്തിരുന്നു.