ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ, നേരത്തെ നടത്തിയ പരീക്ഷയുടെ സമയത്ത് കൊവിഡ് ചികിത്സയിലായിരുന്നവര്‍ക്കും കണ്ടെയിന്‍മെന്റ് സോണിലായിരുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കും.പരീക്ഷക്ക് ഹാജരാകാന്‍ സാധിക്കാതിരുന്നവര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി നിര്‍ദേശം.ഒക്ടോബര്‍ 12 നായിരുന്നു നീറ്റ് പരീക്ഷയുടെ ഫല പ്രഖ്യാപനം നേരത്തെ തീരുമാനിച്ചിരുന്നത്.കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതില്‍ ഹാജരായത്. കേന്ദ്ര നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു.