Kerala, News

യൂട്യൂബറെ കൈയ്യേറ്റം ചെയ്ത കേസ്;ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

keralanews case of attacking you tuber court denied anticipatory bail for three including dubbing artist bhagyalakshmi

തിരുവനന്തപുരം:സോഷ്യൽ മീഡിയ  അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്മിക്ക് പുറമേ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആണ് തള്ളിയത്. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് നടപടി. നേരത്തെ മൂന്നുപേര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ഭാഗ്യലക്ഷ്മിക്ക് കൂടെയുണ്ടായിരുന്നു. വിജയ് പി നായര്‍ എന്ന യുട്യൂബര്‍ നിരന്തരമായി തന്‍റെ യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.

Previous ArticleNext Article