Kerala, News

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു

keralanews maggot infestation on patient suspension of health workers in trivandrum medical college revoked

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. ഡോക്ടടറുടെയും നഴ്സുമാരുടെയും സസ്പെൻഷനാണ് പിന്‍വലിച്ചത്. ഡി.എം.ഇ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.അതേസമയം ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരായ വകുപ്പ് തല നടപടികള്‍ തുടരും.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. ഡിഎംഇയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ജറി വിഭാഗം പ്രഫസര്‍ക്ക് കൊവിഡ് ചുമതല കൈമാറി. സസ്പെന്‍ഷനിലായവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, നേഴ്‌സുമാരും സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്പെന്‍ഡ് ചെയ്ത ആരോഗ്യപ്രവര്‍ത്തകരെ ഉപാധികളില്ലാതെ തിരിച്ചെടുക്കുക, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് നിര്‍ത്തലാക്കുക. പിടിച്ച ശമ്പളം തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തിയത്.അതേസമയം സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അനില്‍കുമാറിന്‍റെ കുടുംബം പറഞ്ഞു. നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും മകള്‍ അജ്ഞന മീഡിയവണിനോട് പറഞ്ഞു

Previous ArticleNext Article