വാഷിങ്ടണ്‍: ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന തര്‍ക്ക മേഖല വിഷയത്തിൽ ചൈനയുമായി ഏറ്റുമുട്ടാനൊരുങ്ങി അമേരിക്ക. തര്‍ക്കമേഖലയില്‍ കൂടി അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ പട്രോളിങ് ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് പട്രോളിങ് ആരംഭിച്ചത്. യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന കപ്പലിനേയാണ് ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചത്.
പ്രതിവര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്ന നാവിക പാതയാണ് ദക്ഷിണ ചൈനാ കടല്‍. ധാതു സമ്പുഷ്ടമായ ആ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അവകാശ വാദത്തിന് പുറമെ ഇവിടെ കൃത്രിമ ദ്വീപ് നിര്‍മ്മിച്ച് സൈനിക താവളം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.