Kerala

വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

keralanews case registered against 200 including v t balram under non bailable section

തിരുവനന്തപുരം:പാലക്കാട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയ സംഭവത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മര്‍ദ്ദിച്ചത് ഉള്‍പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണകടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. കലക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷിക്കുകയായിരുന്നു. വിടി ബല്‍റാം എംഎല്‍എ അടക്കം ഉള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പൊലീസിനെ മര്‍ദ്ദിച്ചു, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. പൊലീസിനെ മര്‍ദിച്ചു എന്നത് ജാമ്യമില്ല വകുപ്പാണ്. 12 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Previous ArticleNext Article