Kerala, News

മന്ത്രി കെ.ടിജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

keralanews n i a questioning minister k t jaleel

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.ഐ ചോദ്യം ചെയ്യുന്നു. പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഓഫിസിലെത്തിയത്.ഇന്നലെ രാത്രിയാണ് മന്ത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. എസ്കോട്ടില്ലാതെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. എന്നാല്‍ മുന്‍ സി.പി.എം എം.എല്‍.എ എ.എം യൂസുഫിന്റെ കാറില്‍ അതീവ രഹസ്യമായിട്ടായിരുന്നു മന്ത്രി എന്‍.ഐ.എ ഓഫിസിലെത്തിയത്. കഴിഞ്ഞ ദിവസം എന്‍.ഐ.എ അദ്ദേഹത്തിന് നോട്ടിസ് നല്‍കിയിരുന്നു.പുലര്‍ച്ചെ ഒന്നരക്കാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടതെന്ന് യൂസുഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കളമശ്ശേരി ഗസ്റ്റ് ഹൗസില്‍ വാഹനമെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജലീല്‍ എത്തുന്നതിന് മുന്നോടിയായി എന്‍.ഐ.എ ഓഫിസില്‍ കനത്ത  പോലീസ് സുരക്ഷ ഏര്‍പെടുത്തിയിരുന്നു. പ്രതിഷേധം മുന്‍കൂട്ടി കണ്ട് ഓഫിസിന്റെ നാലു പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് പ്രദേശത്ത് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവർക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.ജലീല്‍ എന്‍.ഐ.എക്ക് മുന്‍പില്‍ ഹാജരായത് സ്വാഭാവിക നടപടിയായി മാത്രമേ കണക്കാക്കാനാകൂ എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. അന്വേഷണത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് പ്രശ്നം. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Previous ArticleNext Article