പൊന്നാനി: പൊന്നാനിയിലും താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി.കടല്‍ പ്രക്ഷുബ്ദമായതാണ് വള്ളങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള കാരണം. പൊന്നാനി, താനൂര്‍ മേഖലകളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്.താനൂരിലുണ്ടായ അപകടത്തില്‍ മുങ്ങിയ ബോട്ടിലെ മൂന്ന് പേര് തിരികെയെത്തി.പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. രണ്ട് പേരെ കുറിച്ച് വിവരമില്ല. താനൂര്‍ ഓട്ടുമ്പുറത്തുനിന്നാണ് ബോട്ട് കടലില്‍ പോയത്. കെട്ടുങ്ങല്‍ കുഞ്ഞുമോന്, കുഞ്ഞാലകത്ത് ഉബൈദ് എന്നിവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കയാണ്.എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ ആറു മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്ജിന് തകരാറിലായി വിള്ളല്‍ വന്ന് വെള്ളം കയറിയ അവസ്ഥിലാണ് ബോട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. എറണാകുളത്ത് എടമുട്ടത്തിനടുത്താണ് നിലവില്‍ ബോട്ടുള്ളത്.രക്ഷാ പ്രവര്‍ത്തനം തുടങ്ങിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.പൊന്നാനിയില്‍ വള്ളം മറിഞ്ഞു ഒരാളെ കാണാതായിട്ടുണ്ട്. നാലുപേരുമായി പോയ നൂറില്‍ഹൂദ എന്ന വളളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കബീറിനെ കാണാതായിട്ടുണ്ട്. മറ്റ് മൂന്ന് പേര് പടിഞ്ഞാറക്കര നായര്‍തോട് ഭാഗത്തേക്ക് നീന്തിക്കയറുകയായിരുന്നു.