കണ്ണൂർ : കണ്ണൂർ ജില്ലയിൽ നാലു ദിവസം ജനത്തിന് ദുരിതം സമ്മാനിച്ച ഗ്യാസ്- പെട്രോൾ പമ്പ് സമരം നടന്നതിന്റെ ഉത്തരവാദിത്തം തൊഴിൽവകുപ്പിന്. കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പ് ജീവനക്കാരെയും ഗ്യാസ് ഏജൻസി തൊഴിലാളികളെയും കേരള ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് പരിധിയിൽ ഉൾപ്പെടുത്തി വേതനം ഏകീകരിച്ച ഉത്തരവ് ലേബർ ഉദ്യോഗസ്ഥർ അറിയാതെ പോയത് വിവാദത്തിൽ.
ഗ്യാസ്-പെട്രോൾ പമ്പ് സമരം നാല് നാൾ പിന്നിട്ട് ജില്ലയിലെ വാഹനങ്ങൾ പലതും നിലച്ച ദിവസം കലക്ടറേറ്റിൽ ഉച്ചയ്ക്ക് ചർച്ച നടക്കുമ്പോൾ മാത്രമാണ് സി ഐ ടി യുവിനെ പ്രതിനിധാനം ചെയ്ത് സംസാരിച്ച എം വി ജയരാജൻ 2016 ഡിസംബർ 21 നു ഇറങ്ങിയ ഉത്തരവ് ഉയർത്തിക്കാട്ടിയത്. യോഗത്തിലുണ്ടായിരുന്ന ഓഫീസർമാർക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നെങ്കിലും ഇതിന്റെ പരിധിയിൽ പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ലായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രെദ്ധയിലില്ലാതെപോയ ഈ ഉത്തരവനുസരിച്ചാണ് ഇന്നലെ ജില്ലയിലെ സമരം ഒത്തുതീർന്നത്.
റിപ്പോർട്ടർമാർക്ക് നിയമ ബിരുദം വേണമെന്ന് ഹൈക്കോടതി പറഞ്ഞത് വെറുതെയല്ല . പെട്രോൾ പമ്പുകൾ 2011 ന് മുമ്പ് ഷോപ്പ് & കമേർഡിയൽ എസ്റ്റാബി ഷ്മെന്റ് നോട്ടിഫിക്കേഷന്റെ കീഴിലായിരുന്നു.’ എന്നാൽ 2011 ൽ പെട്രോൾ പമ്പുകൾക്ക് പുതിയ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഷോപ്പ് നോട്ടിഫിക്കേഷനിൽ ‘നിന്ന് പുറത്ത് പോയി. എന്നാൽ ഷോപ്പ് നോട്ടിഫിക്കേഷനിലുള്ള കാറ്റഗറി struak off ചെയതില്ല. ഷോപ്പ് ശമ്പളം’ പുതുക്കി വന്ന നോട്ടിഫിക്കേഷനിൽ ഈ കാറ്റഗറി ഉണ്ടെങ്കിലും ഈ നോട്ടിഫിക്കേഷൻ ബാധകമല്ല. അത് കൊണ്ടാണ് വിവർമുള്ള ഉദ്യോഗസ്ഥർ അവിടെ പറയാതിരുന്നത്. Adv. K UnniKrishnan