ബെംഗളൂരു:ബംഗളൂരു മയക്കുമരുന്ന് കേസില്‍ ലഹരി പാര്‍ട്ടി സംഘാടകന്‍ വിരന്‍ ഖന്ന പിടിയില്‍.ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. വിരേന്‍ ഖന്ന അന്യനാട്ടില്‍ താമസിക്കുന്ന ബംഗളൂരുകാര്‍ക്കായി ക്ലബ് രൂപീകരിച്ച് അതിന്റെ മറവിലാണ് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. നിര്‍ണായകമായ പല രഹസ്യങ്ങളും ഇയാളില്‍ നിന്ന് ലഭിച്ചതയാണ് സൂചന.ഇതോടെ കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായതായി ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.നടി രാഗിണിക്കും വിരേന്‍ ഖന്നയ്ക്കും പുറമെ നടിയുടെ അടുത്ത സുഹൃത്തും ജയനഗര്‍ ആര്‍.ടി ഓഫിസ് ക്ലര്‍ക്കുമായ കെ.രവിശങ്കര്‍, നടി സഞ്ജന ഗല്‍റാണിയുടെ അടുത്ത സുഹൃത്ത് രാഹുല്‍ ഷെട്ടി എന്നിവരെയുമാണ് അറസ്‌റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയെ വൈകാതെ ചോദ്യം ചെയ്യും.അറസ്റ്റിലായ രാഹുല്‍, രവിശങ്കര്‍ എന്നിവരാണ് പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. വിരന്‍ ഖന്ന പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. അതോടൊപ്പം ബാംഗ്ലൂര്‍ എക്സ്പാറ്റ്സ് ക്ലബ്ബും തുടങ്ങി. വിദേശികള്‍ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.മലയാളികൾ ഉൾപ്പെട്ട ബംഗളുരു മയക്കു മരുന്ന് കേസിന്‍റെ അന്വേഷണം സിനിമാ മേഖലയിലെ കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നാണ് സൂചന.