കോഴിക്കോട്: മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം.നരക്കോടുള്ള ഇന്ദിരാഭവനു നേരെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണമുണ്ടായത്.ഓഫിസിലെ കസേരയും ജനല്‍ചില്ലുകളും തകര്‍ത്തു.15 പേരടങ്ങിയ സംഘം ഓഫിസിലേക്കു പാഞ്ഞെത്തി ഫര്‍ണിച്ചറുകളും മറ്റും തകര്‍ക്കുകയായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തില്‍ മേപ്പയ്യൂര്‍ പോലീസ് കേസെടുത്തു.സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്തു പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.
Kerala, News
കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം;കസേരയും ജനാലയും തല്ലിത്തകര്‍ത്തു
Previous Articleലഹരി മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് പി.കെ ഫിറോസ്